പ്രോഗ്രാം കമ്മറ്റിയുടെ ഔദ്യോഗിക ബ്ലോഗ്

ശ്രദ്ധിക്കുക

ഉപജില്ലാ കലോല്‍സവം ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയറില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ പ്രിന്റുചെയ്യുമ്പോള്‍ ചിലപ്പോള്‍ ഗ്രൂപ്പ് ഇനങ്ങളിലെ മുഴുവന്‍കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നില്ല അവരുടെ ഡാറ്റ എക്സപോര്‍ട്ട് ചെയ്ത csv ഫയലിലും മിസ്സാകാന്‍ സാധ്യതയുണ്ട് എന്ന് ചില ഉപജില്ലകളില്‍ നിന്നും പരാതി ലഭിച്ചിട്ടുണ്ട്. ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയറുകളില്‍ സ്കൂള്‍ എന്‍ട്രിയില്‍ ഗ്രൂപ്പ് ഇനങ്ങളില്‍ എഡിറ്റിംഗ് നടത്തിയതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.


പരിഹാരമാര്‍ഗ്ഗം

* admin ആയി ലോഗിന്‍ ചെയ്യുക.

* ആ ഇനത്തിലെ റിസള്‍ട്ട് reset ചെയ്ത് delete ചെയ്യുക

* Registration മെനുവില്‍ നിന്നും cluster school തെരഞ്ഞെടുക്കുക. non cluster schools എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് നിന്നും പ്രസ്തുത സ്കൂള്‍ reset ചെയ്ത് ഓപ്പണ്‍ചെയ്യുക. 

കുട്ടികളുടെ പേരിനുതാഴെയായി ഗ്രൂപ്പ് ഇനങ്ങളുടെ ക്യാപ്റ്റന്മാരുടെ സെലക്ട് ചെയ്യാനുള്ള ഓപ്ഷന്‍ കാണാം. അതിനുതാഴെയായി List Item എന്ന തലവാചകത്തിനു താഴെയായി ക്യാപ്റ്റന്മാരുടെ പേര് വീണ്ടും കാണാം.

ആ ഗ്രൂപ്പ് ഇനത്തിലെ ഗ്രൂപ്പ് ലീഡറുടെ പേര് മേല്‍പറയപ്പെട്ട രണ്ട് സ്ഥലത്തും വ്യത്യസ്തരീതിയില്‍ കൊടുത്തിരുക്കുന്നതു കാണാം. 

* captain ലിസ്റ്റില്‍ നിന്നും ഗ്രൂപ്പ് ലീഡറുടെ മാറ്റി അതിനു താഴത്തെ List Item വിഭാഗത്തില്‍ കൊടുത്തിരിക്കുന്ന കുട്ടിയുടെ പേര് ചേര്‍ത്ത് submit ക്ലിക്ക് ചെയ്യകു. 

*ശേഷം confirm ചെയ്ത് വീണ്ടും റിസള്‍ enter ചെയ്യുക. 

*സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്യുക.

No comments:

Post a Comment